Sunday, April 2, 2017
നാഴിയുരി
നാട്ടിൽ നിന്നും ലിമിറ്റഡ് സ്റ്റോപ്പ് പിടിച്ചാൽ ബസ്സും പ്ലെയിനും അടക്കം അഞ്ചു സ്റ്റോപ്പിൽ പാരിസ് .
പത്തു സെന്റു മുറിച്ചു വിറ്റു ദേശാടനം കഴിഞ്ഞു തിരിച്ചെത്തി .
ബാക്കി കയ്യിൽ അഞ്ചാറ് സെന്റ് ഫ്രഞ്ച് നാണയം മിച്ചം .
നാട്ടു വഴികളിലൂടെ അലയുമ്പോൾ പുൽമേട്ടിൽ പശുക്കളെ നോക്കുന്ന സായിപ്പു ഹായ് പറഞ്ഞു .
നമ്മുടെ തെറുപ്പു ബീഡി പോലെ കടലാസ്സിൽ പുകയില ഇട്ടു ചുരുട്ടി അരികു നാവുകൊണ്ട് നനച്ചു ഒരു തല കത്തിച്ചു വലിക്കുന്നു .
ഇന്ത്യയിൽ നിന്നാണെന്നു പറഞ്ഞപ്പോൾ ഉടനെ ചോദ്യം
പശുകറവ വശമുണ്ടോ ? ഉണ്ടെങ്കിൽ ഇവിടെ കൂടാം .
ഞാൻ നോക്കിയപ്പോൾ പറ വച്ച് കറന്നാലും ഒന്നര തച്ചിലും കൂടും .
മറുപടി ഒന്നും പറഞ്ഞില്ല .മെല്ലെ എണീറ്റു പോക്കറ്റിൽ നിന്നും മാൾബറോ പാക്കറ്റ് എടുത്തു ഒരെണ്ണം കത്തിച്ചു .സായിപ്പിന്റെ കണ്ണ് തള്ളിപ്പോയി .
ഒരു പുക വിട്ടതിനു ശേഷം ശ്വാസം നിയന്ത്രിച്ചു ശാന്തമായി പറഞ്ഞു .
നിങ്ങൾക്കറിയോ മിസ്റ്റർ .നാഴിയുരി കറക്കുന്ന നാടത്തി ഒരെണ്ണം നോക്കാൻ വയ്യാണ്ട് വിറ്റോനാ ഞാൻ പിന്നെയല്ലേ ഈ പത്തിരുപതു എണ്ണത്തിന്റെ കാര്യം .അതും പറകണക്കിനു ചുരത്തുന്ന ഇജ്ജാതി ജനുസ്സ് .സോറി മിസ്റ്റർ.
തിരിച്ചു നടക്കുമ്പോൾ സായിപ്പു പിറകിൽ നിന്നും ഒരു മൾബറോ തരുമോ സർ ?
ഒന്നല്ല രണ്ടെണ്ണം കൊടുത്തു .ഒന്ന് അയാൾ ആർത്തിയോടെ കത്തിച്ചു
മറ്റേതു ചെവിയിൽ തിരുകി .
Wednesday, November 26, 2014
നാരായണന്‍കുട്ടി
നാഗം അവസാന കാലത്തേക്ക് കരുതി ഉണ്ടാക്കുന്നതാണ് മാണിക്യം. മാളത്തിന്റെ പുറത്തേക്ക് തലയിട്ടു അന്നമുപെക്ഷിച്ചു അതങ്ങനെ കിടക്കും ഒടുവില്‍ അതിന്റെ നിശ്വാസങ്ങള്‍ തട്ടി ഒരു ചരല്‍ കല്ല് മണിക്യകല്ലായി മാറും. ഒരു കാലത്ത് ഉശിരോടെ വിരാജിച്ച ആ നാഗം ഈ വേളയില്‍ ഒരു കൊതുകിനു പോലും ഉപദ്രവിക്കാന്‍ പാകത്തില്‍ അവശനായി തീരും .ഉടലെല്ലാം ക്ഷയിച്ചു തല മാത്രം ബാക്കി ആവുന്ന അവസ്ഥയില്‍ മാണിക്യവും കടിച്ചെടുത്തു അത് ദൂരേക്ക് പുറപ്പെടും .വഴിയില്‍ ഇത്തിരി വെള്ളം കുടിക്കാന്‍ മാണിക്യം കരയില്‍ വച്ച് കുളത്തിലേക്ക് ഇറങ്ങുമ്പോള്‍ കുബുദ്ധിയായ മനുഷ്യന്‍ ആ മാണിക്യം ചാണകം വച്ച് മറച്ചു നാഗത്തിനെ പറ്റിക്കും .മാണിക്യം തിരഞ്ഞു തിരഞ്ഞു കണ്ണീരോടെ നാഗം അലയും .....കഥ അങ്ങിനെ നീണ്ടു പോകുന്നു .
നാരായണനെ ഞാന്‍ അവസാനം കാണുമ്പോള്‍ ഉടലെല്ലാം ക്ഷയിച്ചു തല വീടിന്റെ കട്ടിലയില്‍ വച്ച് പരിചയക്കാരെ കാത്തു റോഡിലേക്ക് നോക്കി കിടക്കുന്ന കോലത്തിലായിരുന്നു .ആദ്യ ഓര്‍മകളില്‍ നാരയണന്‍ അങ്ങാടിയിലെ ആളുകളെ വിറപ്പിക്കുന്ന ഭാവത്തിലും .വാറ്റു ചാരായവും പൂങ്കുയില്‍ ബീഡിയുടെ കടുപ്പവും കൂടികലര്‍ന്ന വിയര്‍പ്പു ഗന്ധത്തോടെ ,നിരയൊത്ത പല്ലുകള്‍ കാട്ടി അതിനിടയിലും നാരായണന്‍ എന്നെ വിളിച്ചു പൈതലേ ....
അള്‍സര്‍,അര്‍ശസ്സ്,ശ്വാസം മുട്ട് തുടങ്ങിയ അസ്കിതകളും സുഖകരമല്ലാത്ത കുടുംബ ബന്ധങ്ങളോടും പോരടിക്കുമ്പോഴും നാരായണന്‍കുട്ടി ധീരമായി പ്രഖ്യാപിച്ചു .ബ്രിട്ടീഷ് പട്ടാളം വന്നാലും ഞാന്‍ കുടി നിര്‍ത്തില്ല.
സര്‍ക്കാര്‍ ആശുപത്രിയില്‍ ഇടതും വലത്തും കിടന്നു പൊക്കിളിനു ചുറ്റും ഏഴു വീതം പേ വിഷക്കെതിരെ കുത്തി വയ്കുമ്പോള്‍ രഹസ്യമായി എന്നോട് ചോദിച്ചു മോന്തിക്ക് മുട്ടി പാലത്തിന്റെ അതുവരെ പോയി വന്നാല്‍ വല്ല എതക്കെടും ഉണ്ടാവുമോ? രണ്ടെണ്ണം വിട്ടാല്‍ വയറ്റില്‍ കുത്തിവച്ച വേദന അറിയില്ല.മുട്ടിപാലം എന്നാല്‍ സകല കുടിയന്മാരുടെയും പുണ്യ പുരാതന നഗരി ആയിരുന്നു.
എന്റെ കണ്ണിന്റെ അടയാളം നോക്കി വീട്ടുകാര്‍ കാണാതെ ബീഡിയും തീപെട്ടിയും തരികയും.മകര കുളിരില്‍ രാത്രികളില്‍ പാടത്തെ വെള്ളം മോഷണം പോകാതെ എന്നോടുത്തു കാവല്‍ കിടക്കുകയും.ഇടയ്ക്കു സൈഡ് ബിസിനസ് ആയി വാറ്റുകാരുടെ സഹായത്തിനു നില്‍ക്കുകയും അതിന്റെ പേരില്‍ സൌജന്യം തരപെടുത്തിയും നാരായണന്‍ ജീവിച്ചു.
ഒരു ദിവസം വഴക്കോട് വളവില്‍ കുര്യാളയുടെ അങ്ങാടി മരുന്നിന്റെ സഹായിയായും നാരായണന്‍ വിലസുന്നു .മരുന്നിനെ പറ്റി നയാ പൈസയുടെ വിവരമില്ലെങ്കിലും ,പണി കഴിഞ്ഞാല്‍ ലഭിക്കുന മദ്യ സേവ തന്നെയാണ് ഈ പണിയുടെയും താല്പര്യം.എല്ലാം അറിയ്ന്ന ഭാവത്തിലാണ് നില്പ്.
അരിആറു കഷായം കൊച്ചു കുഞ്ഞുങ്ങള്‍ക്ക് വളരെ ഉത്തമമാണ് - കുര്യാള.
അതെ -നാരായണന്‍
കടുക്ക താന്നിക്ക നെല്ലിക്ക എന്നിവ ത്രിഫല എന്നറിയപ്പെടും -കുര്യാള
അതെ - നാരയണന്‍
കഷണ്ടി ഹൃദയ വേദന ,പ്രേമ നൈരാശ്യം എന്നിവയ്ക്ക് എന്റെ കയ്യില്‍ മരുന്നില്ല - കുര്യാള
അതെ -നാരയണന്‍ .
ഇതാണ് കച്ചവടത്തിന്റെ ഒരു പൊതു സ്വഭാവം.മരുന്ന് സഞ്ചികള്‍ തുറന്നു വയ്ക്കുക .ഇടയ്ക്കിടെ അതെ എന്ന് പറയുക .ഇതാണ് ജോലി.ഇത്തരം കാലഘട്ടങ്ങളില്‍ ഞങ്ങള്‍ ദിവസങ്ങളോളം കണ്ടെന്നു വരില്ല.ഒരു നീണ്ട ഇടവേളയ്ക്കു ശേഷം വീണ്ടും കണ്ടപ്പോള്‍ ഞാന്‍ തിരക്കി എവിടെ ആയിരുന്നു കുര്യാളയുടെ കച്ചോടം എങ്ങിനെ ഉണ്ടായിരുന്നു.
ഒന്നും പറയേണ്ട പൈതലേ ..കെ ഇ കുമാരന്‍ ചതിച്ചല്ലോ. പറമ്പികുളം കാട്ടില്‍ മുള്ള് വെട്ടാന്‍ കരാര്‍ എടുത്തു അവന്‍ .പക്ഷെ പണിക്കാര് വന്നില്ല.ഞങ്ങളെ അവരവിടെ പിടിച്ചു വച്ച് വാങ്ങിയ കാശു വസൂലാവുന്നത് വരെ പണിയെടുപ്പിച്ച് .ഇയ്യെന്റെ മേലൊക്കെ ഒന്ന് കാണു. മീന്‍ വരഞ്ഞത് പോലെ ആയി പട്ട്ലിന്റെ മുള്ളിന്റെ ഇടയില്‍ പെട്ട് .കാളിയാര്‍റോഡ് നേര്‍ച്ചയും ഇത്തവണ ഇത് കാരണം കാണാന്‍ പറ്റിയില്ല.ആട്ടെ എത്ര ആന ഉണ്ടായിരുന്നു ഇത്തവണ ? ഞാന്‍ പറഞ്ഞു ഒരു എഴുപതു ..എഴുപത്തി അഞ്ചു....
അപ്പൊ ഞാനാ കേമന്‍ പറമ്പി കുളത് ഞാനും നേര്ച്ച നടത്തി .ഒരു അഞ്ഞൂറ് ആന ഉണ്ടായിരുന്നു.കൊമ്പനും പിടിയും കുട്ടിയും മോഴയും ഒക്കെ ആയിട്ട് . തങ്ങള്ടെ കുരുത്തം നാട് പിടിക്കാന്‍ പറ്റി.
ഞങ്ങള്‍ തമ്മിലുള്ള സംസാരം ചിലപ്പോള്‍ ഗൌരവത്തില്‍ തുടങ്ങി സങ്കടതിലോ ചിരിയിലോ അല്ലെങ്കില്‍ തിരിച്ചോ ഒക്കെ മാറി മാറി പോകും .ഒരു ദിവസം ഓടി വന്നു എനിക്ക് പുറം തിരിഞ്ഞു നിന്ന് ഇയ്യ് ഇതൊന്നു നോക്ക് പൈതലേ എന്ന് പറഞ്ഞു കരഞ്ഞു .നോക്കുമ്പോള്‍ പുറത്താകെ നീരോലിയുടെ വടി കൊണ്ട് അടിച്ച പാട് .
ആരാ ഇത് ചെയ്തത് .
അതൊന്നും പറയേണ്ട .(**************)
നിന്റെ കൈ ആസനത്തില്‍ ആയിരുന്നോ ?
അതിനു കളരിയില്‍ പുറകില്‍ തടവില്ലല്ലോ ?
ആ പറച്ചില്‍ കേട്ടാല്‍ തോന്നും അഞ്ചെട്ടു കളരിക്ക് ഗുരുക്കള്‍ ആണെന്ന് . എന്റെ സ്നേഹപൂര്‍വമുള്ള ശാസനകള്‍ അവസാനം നാരായണന്ന്റെ ഏങ്ങി കരച്ചിലുകളില്‍ തീരും.ചിലപ്പോള്‍ കൂട്ടുകാര്‍ക്കിടയില്‍ നിന്നും ആവശ്യമുയരും നാരായണന്‍ വരുന്നുണ്ട് ഒന്ന് കരയിപ്പിക്കു.ഞാന്‍ തുടങ്ങും.എങ്ങിനെ ഉണ്ടായിരുന്ന തടി ആണിത് .കുടിച്ചു കുടിച്ചു അവസാനം ........... നാരാണന്‍കുട്ട്യേ നീ വിഷമിക്കാന്‍ പറഞ്ഞതല്ല.സഹിക്കാണ്ട് പറഞ്ഞൂന്നു മാത്രം. അതിനിപ്പോ സങ്ങടപെടെണ്ട .അതിനു നിനക്ക് അര്‍ഹത തീരെ ഇല്ല .കണ്ണ് തുടക്കു .(കണ്ണില്‍ ഒന്നും ഇല്ല ).ഇതിനപ്പുറം നാരായണന്‍ കടന്നിടില്ല ...ഹെന്റെ പൈതലേ... അവള്‍ ഒറ്റൊരുത്തി കാരണം ....പിന്നെ കരച്ചിലോടു കരച്ചില്‍ തന്നെ .അത് നിര്‍ത്താന്‍ അഞ്ചു രൂപ കൊടുക്കണം .അത് ആദ്യം തന്നെ പിരിച്ചിട്ടാണ് കല പരിപാടി. ഞങള്‍ നാരായണനെ പറ്റിച്ചോ അതോ ഈ പട്ടികളെ പറ്റിച്ചാല്‍ അഞ്ചു രൂപ വെറുതെ കിട്ടും എന്ന് അവന്‍ കരുതിയോ അറിയില്ല .പക്ഷെ ഞാന്‍ നാട് വിട്ടതിനു ശേഷം ഇളമുറ തമ്പുരാക്കന്മാര്‍ ഒരു ദിവസം നാരായണനെ വിളിച്ചു ആദ്യം തന്നെ അഞ്ചു രൂപ കൊടുത്തു എന്നിട്ട് അജിയും സാദിയും കൂടെ.'എങ്ങിനെ ഉണ്ടായിരുന്ന തടി ആയിരുന്നു. എന്ന തിരക്കഥ തുടങ്ങി .നാരായണന്‍ കാശു വാങ്ങി പോക്കടിലിട്ടു മെല്ലെ എണീറ്റ് 'പോടാ തെണ്ടികളെ എന്നെ കരയിപ്പിക്കാന്‍ ഇയ്യോന്നും കൂട്ട്യാല്‍ കൂടില്ല.ഇന്റെ പൈതല് ചീത്ത പറഞ്ഞാല്‍ കണ്ണ് നിറയും .അതിച്ചിട്ടു ഇന്റെ മക്കളൊന്നും ആ പണിക്കു നിക്കണ്ട.
തെറ്റും ശരിയും കാര്യ വിചാരവും അലസതയും ചിരിയും കളിയും ഒക്കെ ഇഴ ചേര്‍ന്ന് നാരയണന്‍ ജീവിച്ചു .എന്റെ ഓരോ വരവിനും കാത്തിരുന്ന് വാശിയോടെ എന്റെ പോക്കറ്റ് തപ്പി.ഒരു നേരത്തെ കുടിക്കാനുള്ള വക .അതിനപ്പുറം ഒന്നും അതികമായി വേണ്ടിയുരുന്നില്ല.പട വരമ്പത്തും പാത വാക്കിലും തോട്ടിന്‍ പള്ളയിലും പകല്‍മുഴുവന്‍ നിറഞ്ഞാടി. ഒടുവില്‍ കുടി നിര്‍ത്തി ഉശിരൊക്കെ പോയി കട്ടിലപടിയില്‍ തല വച്ച് കിടക്കുമ്പോഴും എന്നെ കണ്ടപ്പോള്‍ ചാടി എണീറ്റ എന്റെ നാരായണന്‍കുട്ടി.ആ മുഖത്തെ ചിരി നാഗമാനിക്യത്തിനെക്കാള്‍ വില പിടിപുള്ളതായിരുന്നു എനിക്കെന്നും.
Tuesday, August 18, 2009
ക്ലാസ്സികേച്ചര്‍
പത്തു മണിയുടെ രണ്ടാമത്തെ ബെല്ല് അടിച്ചപ്പോള് ഓരോരുത്തരായി ക്ലാസ്സിലേക്ക് ഓടി കിതച്ചെത്തി.ഒന്നാമത്തെ പിരീഡ് എന്നും ഒരു അസ്വസ്ഥതയാണ്.അത് വരെ ഉണ്ടായിരുന്ന സ്വാതന്ത്ര്യം ആരോ കവരാന് ശ്രമിക്കുന്ന പോലെ .കൂട്ടത്തില് മാഷുടെ ചൂരല് പിടിച്ച വരവും കൂടി കാണുമ്പൊള് വയറു നിറയും.ഒന്നാമത്തെ പിരീഡ് കണക്കാണ് എടുക്കുന്നതെങ്കില് വയറുവേദനയും തുടങ്ങുകയായി.
പത്തു മിനിട്ടേ ക്ലാസ്സ് തുടങ്ങിയിട്ട് ആയിട്ടുണ്ടാവുകയുള്ളൂ.അപ്പോഴേക്കും ഓരോരുത്തര് സര് ഒന്നിന് പോണം അല്ലെങ്കില് രണ്ടിന് പോണം എന്ന അപേക്ഷ പൂരിപ്പിച്ച് തുടങ്ങും.
ഒന്നിന് പോണം എന്ന് പറഞ്ഞാല് മൂത്രം ഒഴിക്കണമെന്നും രണ്ടിനെന്നു പറഞ്ഞാല് രണ്ടും കൂടെ സാധിക്കാനെന്നും എല്ലാവര്ക്കും അറിയുന്ന അന്തര് ദേശീയ കോഡ് ആണല്ലോ?.ഒന്നാമത്തെ പിരീഡില് എന്തായാലും പുറത്തു പോവേണ്ട, ബെല്ലടിക്കുന്നതിനു മുന്നേ ഇത്തരം കാര്യങ്ങള് നിര്‍വഹിച്ചു ക്ലാസ്സില് കയറാവൂ എന്ന് ഒടുവില് നോട്ടീസും വരിക ഉണ്ടായി.
ഇതിന്റെ ഫലമായി അപ്പിമൂത്ത്രാപേക്ഷകള് തീരെ ഇല്ലാതായി എന്ന് പറയാം. പക്ഷെ പാര്ശ്വഫലവും ഒഴിവാക്കാനായില്ല.
ക്ലാസ്സുകള് പനമ്പ് തട്ടിക കൊണ്ട് മറച്ചവ ആയതു കൊണ്ട് അടുത്തുള്ള ക്ലാസ്സുകളിലെ പ്രധാന വിശേഷങ്ങള് കലതാമസ്സം കൂടാതെ തന്നെ ഇങ്ങെത്തും.അങ്ങിനെ ഇരിക്കുമ്പോഴായിരിക്കും ഒരു അലറി കരച്ചാല് ഉയരുക .അപ്പോള് ആദ്യം അവനവനെയും പിന്നെ സ്വന്തം ക്ലാസ്സിലെ കുട്ടികളെയും അവലോകനം ചെയ്യണം.ഇവിടെ അപകടമില്ലെന്നു ഉറപ്പായാല് ജനലിലൂടെ കിണറ്റു കരയിലെക്കാണ് പിന്നെ നോക്കേണ്ടത്. അപ്പോള് ഒരു ബഞ്ചും മൂന്നു കുട്ടികളും കിണറിനെ ലകഷ്യമാക്കി നീങ്ങുന്നത് കാണാം.രണ്ടു പേര് ചേര്ന്ന് ബഞ്ചിന്റെ ഇരു തലയും പിടിച്ചിരിക്കും.ക്ലാസ്സിലെ ചട്ടമ്പികള്ക്കാണ് ഇതിന്റെ പാട്ട കുത്തകാവകാശം.മൂന്നാമന്റെ റോള് നിറുത്താതെ കരയുക എന്നത് മാത്രമാണ് . ട്രൌസറിന്റെ അടിയിലീടെ മുട്ടിലേക്ക് ചന്ദന ലേപം ഒലിപ്പിച്ച് സുഗന്ധം പരത്തിയാണ് അങ്ങേരുടെ യാത്ര.ഈ യാത്രയുടെ മൂന്നാം നാള് അദ്ധേഹത്തെ ക്ലാസ്സില് തൂറി ,ബഞ്ചില് തൂറി ,ട്രൌസര് തൂറി എന്നിവയില് ഏതെങ്കിലും ഒന്ന് തരം പോലെ വിളിച്ചു തുടങ്ങാം.
ഈ ഒരു വിളി വീഴാതിരിക്കാന് വേണ്ടിയാണു കണ്ണില് ചോരയില്ലാത്ത മാഷന്മാരോടും ടീച്ചരന്മാരോടും ഞങ്ങള് താണ് വീണു അപേക്ഷിച്ച് കൊണ്ടേ ഇരുന്നത്
ഹരിദാസനും വേണുവും ഉറ്റ കൂട്ടുകാരും അവസാന ബഞ്ചിലെ അന്തെവാസികളുമാണ്.പക്ഷെ വിലാസിനി ടീച്ചറുടെ അടി വാങ്ങി കൂട്ടുന്നതില് ഹരിദാസന് ഒരു രണ്ടു വിരല് പൊക്ക കേമത്തം കാണിക്കും. അതിനു കാരണം ടീച്ചര്ക്ക് നിത്യ ഗര്ഭിണി എന്ന് പേരിട്ടത് ഹരിദാസന് ആണെന്ന് ചാരന്മാര് മുഖേന ടീച്ചര് അറിഞ്ഞത്രേ.പക്ഷെ തട്ട് തടുക്കാം മുട്ട് തടുക്കാന് പറ്റില്ലല്ലോ.ടീച്ചറുടെ ക്ലാസ്സില് വച്ച് തന്നെ ഹരിദാസന് ഉള്വിളി അതും രണ്ടിന്റെ ഉള്വിളി ഉണ്ടായാല് എന്താ ചെയ്യുക?
ഹരിദാസന് വേണുവിനെ ദയനീയമായി നോക്കി "എടാ ഇയ്യൊന്നു പറയെടാ നിക്ക് രണ്ടിന് പോണമെന്ന്"
കേട്ടത് പാതി കേള്ക്കാത്തത് പാതി വേണു ചാടി എണീറ്റ് "ടീച്ചര് ഹരിസദന് തൂരണം".
ടീച്ചര് കണ്ണടയുടെ ഇടയിലൂടെ ഹരിദാസന്റെ വക്കീലിനെ നോക്കി .വേണു ഹരിസാടന് എന്നെ എപ്പോഴും പറയു.
"രണ്ടാളും മിണ്ടാതെ ഇരുക്കുന്നതാണ് നല്ലത് .മറ്റുള്ള കുട്ട്യോളെ കൂടി പഠിക്കാന് സമ്മതിക്കാത്ത ശല്യങ്ങള്"
വേണുവും ഹരിദാസനും പരസ്പരം ദയനീയമായി നോക്കി.ഹരിദാസന് കണ്ണില് ഇരുട്ട് കയറുകയും ചെവിയില് കൂടെ ചൂട് കാറ്റു പോവുകയും ചെയ്തെങ്കിലും ഒരു പിന്വാതില് നിശ്വാസത്തിനു ശ്രമിച്ചില്ല. കാരണം അത് റിസ്ക് ആണ് .ബ്രേക്ക് കിട്ടിയില്ലെങ്കില് മൂന്നാം നാള് പുതിയ പേര് വീഴും.
"വേണോ ഇയ്യ് ഒന്നുംകൂടെ ആ പിശാചിനോട് ചോദിക്കെടാ .വയറു തിളച്ചു മറിയാ.... പിടുത്തം പോയിട്ട് പറഞ്ഞിട്ട് കാര്യമില്ല.. ട്ടോ,... "
"ടീച്ചറെ ശരിക്കും ഹരിസാദന് തൂറാന് മുട്ടുണ്ട് ട്ടോ..." .വേണു വീണ്ടും അപേക്ഷ സമര്പ്പിച്ചു.
"വേണോ നിയ്യ് അവന്റെ വക്കീലാവണ്ട .വിടാന് പറ്റില്യ എന്ന് പറഞ്ഞാല് പറ്റില്യ .
വേണു ഇരുന്നു.ഹരിദാസന്റെ വെപ്രാളം ഒന്ന് കൂടെ കൂടി. അവന് വേണുവിനെ ഒന്ന് നോക്കി. ഒരു നിമിഷം കണ്ണടച്ച് പിന്നെ വളരെ ശാന്തമായി വേണുവിനോട് പറഞ്ഞു .
"ഇനി തൂറി എന്ന് ഓളോട് പറഞ്ഞോ ..."

Sunday, May 31, 2009
എന്റെ ബാലന്‍
(ജീവിതത്തിന്റെ അലച്ചിലിനിടയില്‍ ആരാലും ശ്രധിക്കപെടാതെ പോകുന്ന മനുഷ്യ ജന്മങ്ങള്‍ .നമ്മുടെ ഗ്രാമീണ ജീവിതത്തില്‍ ,നമ്മുടെ വെടിവട്ടങ്ങളില്‍ അവരും അവരുടെ നര്‍മബോധവും സജീവമായിരുന്നു .പക്ഷെ മൂന്നാമത് ഒരാളോടു പറയുന്മ്പോള്‍ നാമിവരെ തഴയുന്നു .അറിഞ്ഞോ അറിയാതെയോ . പണ്ടൊരാള്‍ പറഞ്ഞ പോലെ അല്ലെങ്കില്‍ എന്റെ നാട്ടിലെ ഒരാള്‍ എന്ന് പറയുന്നതിന് പകരം നമ്മുടെ വേദികളില്‍ അവര്‍ നമ്മെ പോലെ തന്നെ വ്യക്തികളും വ്യക്തിത്വങ്ങളും ആവട്ടെ.)
ആശാന്‍ കുഞ്ഞേട്ടന്റെ മൂത്ത മോന്‍ ബാലന്‍ ചില്ലറക്കാരനല്ല.പതിനെട്ടു ടണ്‍ ഭാരമുള്ള വിറകു ലോറി പഞ്ചരായപ്പോള്‍ ഈ ബാലന്‍ അതിനടിയില്‍ കിടന്നു ലോറി പൊക്കുന്നത് കുഞ്ഞേട്ടന്‍ തന്നെയാണ് കണ്ടതും പ്രക്ഷേപണം ചെയ്തതും .പക്ഷെ ജാക്കി എന്ന കുണാപ്പി കുഞ്ഞേട്ടന്‍ കാണാതെ പോയി .ലോറി പൊക്കിയവന്‍ എന്റെ മകന്‍ ബാലന്‍ എന്ന വീരസ്യവും കിട്ടി.
കൊക്കി വേലുയുധേട്ടന്റെ വീട്ടിലെ അടിപിടിക്കും മധ്യസ്ഥ വഹിച്ചത് ബാലന്‍ തന്നെ .ഒടുവില്‍ കൊച്ചുവിന്റെ ചിറിയില്‍ രണ്ടെണ്ണം പൊട്ടിച്ചു കേസ് തീര്‍പ്പാക്കി. പക്ഷെ തോറ്റ കക്ഷിയായ കൊച്ചു കേസ്സ് പോലീസ് സ്റ്റേഷനിലേക്ക് ഫോര്‍വേഡ് ചെയ്തത് ബാലന് ആധിക്ക് കാരണമായി.വിവരം തിരക്കിയ എന്നോട് അക്ഷരന്ങളെ ഒന്നുകൂടെ അച്ചുകൂടതിലടിച്ചു ശരിപ്പെടുത്തി, ബാലന്‍ തന്റെ ഭാഗം ഞായീകരിച്ചു .അതിങ്ങനെ ആയിരുന്നു .കുട്ടീ ....(നീണ്ട ഇടവേള) അയാള്‍ (ഇടവേള വീണ്ടും ) ലഹരിതനും മദ്യപനും ആയിരുന്നു .
എല്ലാ വാക്കുകളും പതിനാറു തവണ ആലോചിച്ചേ ബാലന്‍ പുറത്തേക്കു വിടൂ ...
ഞങ്ങള്‍ ബസ്സില്‍ ഒരുമിച്ചു പണിയെടുത്തിട്ടുണ്ട്. ആ സ്നേഹം ഇന്നും എന്നോടുണ്ട് .ബസ്സിലെ ദൈനംദിന വിഷയങ്ങളിലും ബാലന്‍ ഇടപെട്ടെന്നിരിക്കും . ഒരിക്കല്‍ കവളപ്പാറ രാജും സെറ്റും ക്ലാസ്സ് വിട്ടു ബസ്സില്‍ കയറി .മുന്നില്‍ അവരുടെ ലലനാമണികളും.രാജിന്റെ ഒറിജിനല്‍ പേര് ധര്‍മന്‍ എന്നാകുന്നു .നാട്ടിലും വീട്ടിലും ധര്‍മന്‍ തന്നെ. സ്കൂളിലും ധര്‍മന്‍ തന്നെ ആയിരുന്നു .കോളേജില്‍ ചേര്‍ന്നപ്പോള്‍ ഗസറ്റില്‍ പരസ്യം കൊടുത്തു രാജ് എന്നാക്കി. അടുത്ത സ്റ്റോപ്പില്‍ നിന്നും മുത്തശ്ശി കയറുന്നത് കണ്ടപ്പോള്‍ രാജ് എന്ന ധര്‍മന്‍ മെല്ലെ ഉള്‍വലിഞ്ഞു .മുത്തശ്ശി ജാകെറ്റ് ഇടില്ല എന്നതോ പോട്ടെ .സ്ഥാനത്തും അസ്ഥാനത്തും ഓരോന്ന് പറഞ്ഞു മനുഷ്യന്റെ അനാടമി വിവരിച്ചു വില കളയും.കവളപ്പാറ സ്റ്റോപ്പില്‍ ബസ് എത്തിയപ്പോള്‍ മുത്തശ്ശി പപ്പട കൊട്ടയുമെടുത്തു ഇറങ്ങി എന്നിട്ട് മുറുക്കാന്‍ തുപ്പിയിട്ട് നീട്ടി വിളിച്ചു . ദ .... ര ..... മോ......
ധര്‍മന്‍ വണ്ടിയില്‍ ഉണ്ടാവും എന്ന് അവര്‍ക്കറിയാം .സ്ഥിരമായി വരുന്നതല്ലേ
മുത്തശ്ശിയുടെ അപ്പീയിരന്സ് ധര്‍മന്നു ബോധിക്കാത്തതിനാല്‍ അവന്‍ വിളികെട്ടതുമില്ല അടുത്ത സ്റ്റോപ്പില്‍ ഇറങ്ങി നടന്നാലും വേണ്ടില്ല എന്നുറപ്പിച്ചു. വെറുതെ പെണ്‍കുട്ട്യോളുടെ ഇടയില് ഉള്ള നിലയും വിലയും കളഞ്ഞു കുളിക്കെണ്ടല്ലോ ..പക്ഷെ മുത്തശ്ശിയുടെ വിളി ബാലന്‍ ഏറ്റെടുത്ത് കഴിഞ്ഞിരുന്നു ."കുട്ടീ മുത്തശ്ശി വിളിച്ചത് കേട്ടില്ലേ "?ധര്‍മന്‍ അനങ്ങാതെ ഇരുന്നു . കേട്ട ഭാവം നടിച്ചില്ല ."മുത്തശ്ശീ ചെക്കന്‍ പറഞ്ഞാല്‍ കൂട്ടാക്കിനില്ല എന്താ ചെയ്യാ "? ബാലന്‍ നിസ്സഹായനായി ."ധരമോ ... എടാ.... പി മോനെ.... നിന്റെ അമ്മേനെ കെട്ടിക്കാന്‍ .. ഇറങ്ങനുണ്ടോ നിയ്യ് "....
മുത്തശ്ശി കുട്ട നിലത്തിട്ടു മുടി വാരികെട്ടി .ഇനി രക്ഷയില്ല .
.ധര്‍മന്‍ പിന്നിലെ വാതിലിലൂടെ ചാടിയിറങ്ങി പാടവരമ്പിലൂടെ ഒരൊറ്റ ഓട്ടം .
മുത്തശ്ശി കൊട്ട കയ്യിലെടുത്തു .ബാലന്‍ ഡബിള്‍ അടിച്ചു . വണ്ടി നീങ്ങി ശുഭം .
ചാക്കപ്പെട്ടന്റെ പടി കഴിഞ്ഞാല്‍ അടുത്ത സ്റ്റോപ്പ് അന്തി മഹാ കാളന്‍ കാവ് .അന്ത്യാളന്‍ കാവ് എന്ന് പറഞ്ഞാലും മതി. ദേശം മാറുമ്പോള്‍ ഒരു ഭാഷാന്തരം .പക്ഷെ ബാലന് അത് പോര അന്തി മഹാ കാളന്‍ കാവ് എന്ന് തന്നെ പറയണം .അങ്ങിനെ ഒരിക്കല്‍ അച്ചുകൂടം ശരിയാക്കി ബാലന്‍ തുടങ്ങി .അന്തി മഹാ കാളന്‍ കാവ് ആള് ഇറങ്ങാനുണ്ടോ .പക്ഷെ അത് ബോധിച്ച പോലെ പുറത്തു വന്നപ്പോഴേക്കും വണ്ടി ആ സ്റ്റോപ്പും കടന്നു കാനക്കാവില്‍ എത്തിയിരുന്നു .തൊഴാന്‍ വന്ന പെണ്ണുങ്ങളുടെ ആട്ടു കേട്ട് ബാലന്‍ ചിരിച്ചു .ഒന്ന് പോ കുട്ടീ...
എങ്കിലും കുട്ടായിയുടെ കുടി നിന്നതിന്റെ നിര്‍ണായക ശക്തി ആയതിന്റെ പേരില്‍ ഗ്രാമം ബാലനെ നമിച്ചു .ആദരിച്ചു .വടക്കാഞ്ചേരി ഷോപ്പില്‍ നിന്നും വരുത്തിയ ചുവപ്പന്‍ പൊട്ടിച്ചു ആഹ്ലാദിച്ചു .അമ്പതു രൂപ ഉണ്ടെങ്കില്‍ പത്തു രൂപയ്ക്കു കുട്ടായി കള്ള് കുടിക്കും .എന്നിട്ട് അങ്ങാടിയിലേക്ക് നടക്കും .പിന്നെ ഒരു കാറ് വിളിക്കും .തിരിച്ചു വീട്ടിലേക്കു .തന്റെ നീല കുപ്പായം അങ്ങിനെ മുന്‍ സീറ്റില്‍ തൂക്കിയിട്ടു പിന്നില്‍ മലര്‍ന്നു കിടന്നു ഇടയ്ക്കിടെ തല പുറത്തേക്കിട്ടു തന്നെ എല്ലാവരും കാണുന്നില്ലേ എന്ന് ഉറപ്പു വരുത്തി വീണ്ടും പിന്നോട്ട് ചായും .ഇരുപതു രൂപ വാടകയുള്ളിടത്ത് മുപ്പതു കിട്ടും എന്നതിനാല്‍ വണ്ടിക്കാരും ഹാപി .വിഷയം അതല്ല .വണ്ടി എഴാരകുന്നിന്റെ മുകളില്‍ തന്നെ ചെല്ലണം .വീടിന്റെ മുന്നിലെ കുട്ടായി ഇറങ്ങൂ... മഴ പെയ്ത്ടു വെള്ളം കുത്തിയൊലിച്ചു മണ്ണ് പോയ വഴിയിലൂടെ പോകവുന്നിടത്തോളം പോയി ഇനി പറ്റില്ല നടന്നോളൂ എന്ന് പറയുന്നിടത്ത് വച്ച് ഡ്രൈവറും കുട്ടായിയും തമ്മില്‍ അടിതുടങ്ങും .കൂതചിന്റെ മോനെ ഞാന്‍ തരുന്നതെന്താ കാശെല്ലെടാ......പനാമ മേനോന്റെ തോട് വരമ്പത്തൂടെ അന്റെ വണ്ടി ഓടും. ഇന്റെ ചാള ആയതോണ്ടാട... പി മോനെ... ഇത് സഹിക്ക വയ്യാതായ കാലഘട്ടത്തില്‍ ഒരു ദിവസം കുട്ടായി കള്ള് കുടിച്ചു അങ്ങാടിയിലേക്ക് നടന്നതിന്റെ പിന്നാലെ ബാലനും പോയി . എണ്ണം പറഞ്ഞ ഒരു കാര്‍ നോക്കി കുട്ടായി കയറി ഇരുന്നു .കൂടെ ബാലനും ."കുട്ടായിയെട്ട ബസ്സിന്റെ അടുത്തേക്കാണ് .ഞാനും വരുന്നുണ്ടേ "..."നീ പോരെടാ കുട്ടായിന്റെ വണ്ടീല് ".ഇതും പറഞ്ഞു പുള്ളി പിറകോട്ടു ചാഞ്ഞു .ബാലന്‍ ഒരു അമ്പതു രൂപ എടുത്തു ഡ്രൈവര്‍ ചന്തുവിന്റെ കയ്യില്‍ വച്ച് കൊടുത്തു ." ചന്തുവേട്ടാ ഇത് ഇന്നത്തോടെ നിര്‍ത്താനാണ് .മുപ്പതു മൂപ്പര് തന്നതും ഇതും കൂട്ടി എണ്‍പതു ഉറുപ്യ നേരെ കുതിരാനില്‍ വിട്ടിട്ടു പോരെ . കുന്നും പുറത്തുള്ള വല്ല വീടും നോക്കി നിറുത്തിയാല്‍ മതി ഇറങ്ങിക്കോളും .പുലകോട് നിര്‍ത്തേണ്ട .ഞാനവിടെ ഇറങ്ങുകയാണ് ".ചന്തുവിന്റെ കാര്‍ തെക്കോട്ട് പോവുന്നതും ഒരു ഏഴെട്ടു മണിയോടെ തിരിച്ചു പോവുന്നതും അധികമാരും ശ്രധിച്ച്ചില്ലെന്കിലും പിറ്റേന്ന് പുലര്‍ച്ചക്ക് അഞ്ചു മണിക്കുള്ള ജിജോക്ക് കുട്ടായി വന്നിറങ്ങുന്നത് റബ്ബര്‍ വെട്ടാന്‍ പോകുന്നവരാണ് കണ്ടത് .

Wednesday, May 27, 2009
ഞാന്‍
Tuesday, April 28, 2009
പ്രവാസിയുടെ പ്രണയിനിക്ക്
ഉച്ചമയക്കത്തിലെ,
സുന്ദരമായ സ്വപ്നം പോലെ
സുഖകരമായിരുന്ന യൌവ്വനത്തില്‍ ,
ഒന്നില്‍ നിന്നും മറ്റൊന്നിലേക്കുള്ള ചാഞ്ചാട്ടത്തില്‍
വഴിയിലുപേക്ഷിച്ച ഭാണ്ഡം പോലെ
എന്റെ പ്രണയവും പ്രണയിനിയും ..
ഒടുവില്‍
നിന്റെ കാത്തിരുപ്പിന്റെ
വഴിത്താരകളിലൂടെ
എന്റെ യാത്ര കടന്നു പോവുമെന്ന്
ഏതോ പേരില്ലാക്കിളി പാടിയോ...
പണ്ട്
എന്റെ പഴയൊരു ഡയറി താളില്‍
നീ ഇങ്ങനെ എഴുതി വച്ചിരുന്നു.
"ഞാന്‍ നീട്ടിയ പൂവും
എന്റെ പ്രണയവും നീ അറിയാതെ പോയി
വിടരുവാന്‍ ഇനിയൊരു പൂവുമില്ല
പടരുവാന്‍ ഇനിയൊരു മരവുമില്ല
പാവം വല്ലി ഞാന്‍ അന്യയെന്നോ ?"
ദേശാടാനക്കാരന്റെ
സ്വപ്ങ്ങളില്‍ പോലും
കൊടും വെയിലിന്റെ
വിശപ്പിന്റെ ദാഹത്തിന്റെ
കൂരിരുട്ടിലെ നിസ്സഹായതയുടെ ഭയാശങ്കകള്‍ ആണെന്നും.
അതിനിടയില്പോലും ഒരിക്കല്‍ നിന്നെ ഞാന്‍ കിനാവ് കണ്ടു.
മഞ്ഞുപെയ്യുന്ന മലംചെരുവില്‍
മരണത്തിനുമപ്പുറം
നീണ്ടു പോകേണ്ട പ്രണയത്തെ കുറിച്ച്
നമ്മള്‍ വാഗ്ദത്തം ചെയ്യുന്നത്.
രാപാര്‍ക്കാന്‍ നക്ഷത്ര കല്ലുകള്‍ പതിച്ച കൊട്ടാരമോ
കളിച്ചു നടക്കാന്‍ ഏദന്‍ തോട്ടമോ
നിന്നെ പ്രണയ വിവശയാക്കാന്‍ രതിയുടെ എഴുതാപുറങ്ങളോ
പറഞ്ഞുറക്കാന്‍ ശന്തനുവിന്റെ കഥകളോ ഇല്ല ...
എന്റെ കയ്യില്‍
ഒരു പനിനീര്‍ പൂ മാത്രമുണ്ട്
അതില്‍ നിനക്കൊരു വസന്തം കാണാന്‍ കഴിയുമെങ്കില്‍
വരിക
വന്നു അരികില്‍ ചേര്‍ന്ന് നില്‍ക്കുക ...

ചാരിത്ര്യവും പൗര ധര്‍മ്മവും

"ചാരിത്ര്യവും പൗര ധര്‍മ്മവും " കുട്ടി ഉറക്കെ വായിച്ചു .
"ചാരിത്ര്യമല്ല ചരിത്രവും പൗര ധര്‍മ്മവും" ടീച്ചര്‍ തിരുത്തി .
അപ്പോള്‍ ചരിത്ര്യമെന്നാല്‍ എന്താണ് ടീച്ചര്‍ ?.അത് പിന്നെ പഠിക്കാം ഇപ്പോള്‍ ഇതു ശ്രദ്ധിക്കൂ .
പക്ഷെ അവന്റെ മനസ്സില്‍ ചാരിത്ര്യം കിടന്നു പകിട കളിച്ചു .വീട്ടിലേക്കു കയറുമ്പോള്‍ അമ്മ മുറ്റം അടിച്ചു വാരുകയായിരുന്നു.അമ്മെ.. എന്താണ് ഈ ചാരിത്ര്യം ?.ഒരുംബെട്ടോനെ...നിന്നെ ഞാന്‍ ..... ചൂല്‍ മുതുകില്‍ തൊട്ടു തൊട്ടില്ല എന്നായപ്പോള്‍ അവന്‍ തൊടിയിലേക്ക് ചാടി .ഇടവഴിക്കരികിലുള്ള പേരയുടെ അവിടെ കുറച്ചിരിക്കാം .അമ്മ ഒന്ന് തണുക്കട്ടെ.എന്ത് അപരാധം ആണാവോ ഈ ചാരിത്ര്യം .അവന്‍ ഇടവഴിയിലേക്ക് നോക്കി. കമലേച്ചി കെട്ടും മാറാപ്പും താങ്ങി ഇടവഴി ഇറങ്ങി വരുന്നുണ്ട് .പാടത്തെ കുളത്തിലെക്കാവും .അവര്‍ അവന്‍ നില്‍ക്കുന്നതിന്റെ അരികിലൂടെ കടന്നു പോകുമ്പോഴാണ് മറ്റൊരു ശബ്ദം കൂടെ കേട്ടത് ."എന്റെ കമലോ ഇയ്യിങ്ങനെ ചാരിത്ര്യം പറയാണ്ട് ഒന്ന് നിന്നെ " .ചാരിത്ര്യം എന്ന വാക് കേട്ടതും അവന്‍ ചെവി വട്ടം പിടിച്ചു . കുമാരേട്ടനാണ് .അവര്‍ കാണാതിരിക്കാനായി അവന്‍ വേലിയുടെ മറവിലേക്ക് മാറിയിരുന്നു .എന്നാലും വേലിയുടെ പഴുതിലൂടെ കമലെച്ച്ചിയും കുമാരേട്ടനെയും കാണാം .കുമാരേട്ടന്‍ ഒരു നൂറിന്റെ നോട്ടെടുത്ത് കമെല്ച്ച്ചിയുടെ കയ്യില്‍ വച്ച് കൊടുത്തിട്ട് പറഞ്ഞു.'ഒരഞ്ചു മിനുട്ടിന്റെ കാര്യമല്ലേ ഉള്ളൂ .ഇയ്യോന്നിങ്ങു വന്നെ ." കുമാരേട്ടന്‍ കമലെച്ച്ചിയുടെ കയ്യില്‍ പിടിച്ചിട്ടുണ്ട് ."ആങ്ങളമാരെ പോലുള്ളവര്‍ കയ്യില്‍ പിടിച്ചാല്‍ എന്താ ചെയ്യാ . ഇക്ക് വേഗം പോണം ട്ടോ .." .രണ്ടാളും മെല്ലെ എതിര്‍ ഭാഗത്തെ തൊടിയിലെക്ക് കയറി.
എടാ സുരോ .... പണ്ടാരക്കാലാ ... വന്നു ഈ കഞ്ഞി നക്കീട്ടു പോടാ.....അമ്മയുടെ അലര്‍ച്ചയാണ് .അടുത്തത് ചൂല്‍ പയറ്റായിരിക്കും ... അവന്‍ മെല്ലെ വീട്ടിലേക്കു മടങ്ങി .അതുകൊണ്ട് കമലെച്ച്ചിയുടെ ചാരിത്ര്യം നൂറു രൂപയ്ക്കു വാങ്ങി കുമാരേട്ടന്‍ തന്റെ പൗര ധര്‍മ്മം അനുഷ്ടിക്കുന്നത് അധിക നേരം അവനു നോക്കിയിരിക്കാന്‍ ആയില്ല . എങ്കിലും ഒരു ചോദ്യത്തിന് ഒരു പാട് ഉത്തരങ്ങളുമായി അവന്‍ കഞ്ഞി മോന്തി കുടിച്ചു ....

Subscribe to:
Posts (Atom)