Tuesday, August 18, 2009

ക്ലാസ്സികേച്ചര്‍

പത്തു മണിയുടെ രണ്ടാമത്തെ ബെല്ല് അടിച്ചപ്പോള് ഓരോരുത്തരായി ക്ലാസ്സിലേക്ക് ഓടി കിതച്ചെത്തി.ഒന്നാമത്തെ പിരീഡ് എന്നും ഒരു അസ്വസ്ഥതയാണ്.അത് വരെ ഉണ്ടായിരുന്ന സ്വാതന്ത്ര്യം ആരോ കവരാന് ശ്രമിക്കുന്ന പോലെ .കൂട്ടത്തില് മാഷുടെ ചൂരല് പിടിച്ച വരവും കൂടി കാണുമ്പൊള് വയറു നിറയും.ഒന്നാമത്തെ പിരീഡ് കണക്കാണ് എടുക്കുന്നതെങ്കില് വയറുവേദനയും തുടങ്ങുകയായി.
പത്തു മിനിട്ടേ ക്ലാസ്സ് തുടങ്ങിയിട്ട് ആയിട്ടുണ്ടാവുകയുള്ളൂ.അപ്പോഴേക്കും ഓരോരുത്തര് സര് ഒന്നിന് പോണം അല്ലെങ്കില് രണ്ടിന് പോണം എന്ന അപേക്ഷ പൂരിപ്പിച്ച് തുടങ്ങും.

ഒന്നിന് പോണം എന്ന് പറഞ്ഞാല് മൂത്രം ഒഴിക്കണമെന്നും രണ്ടിനെന്നു പറഞ്ഞാല് രണ്ടും കൂടെ സാധിക്കാനെന്നും എല്ലാവര്ക്കും അറിയുന്ന അന്തര് ദേശീയ കോഡ് ആണല്ലോ?.ഒന്നാമത്തെ പിരീഡില് എന്തായാലും പുറത്തു പോവേണ്ട, ബെല്ലടിക്കുന്നതിനു മുന്നേ ഇത്തരം കാര്യങ്ങള് നിര്‍വഹിച്ചു ക്ലാസ്സില് കയറാവൂ എന്ന് ഒടുവില് നോട്ടീസും വരിക ഉണ്ടായി.
ഇതിന്റെ ഫലമായി അപ്പിമൂത്ത്രാപേക്ഷകള് തീരെ ഇല്ലാതായി എന്ന് പറയാം. പക്ഷെ പാര്ശ്വഫലവും ഒഴിവാക്കാനായില്ല.
ക്ലാസ്സുകള് പനമ്പ് തട്ടിക കൊണ്ട് മറച്ചവ ആയതു കൊണ്ട് അടുത്തുള്ള ക്ലാസ്സുകളിലെ പ്രധാന വിശേഷങ്ങള് കലതാമസ്സം കൂടാതെ തന്നെ ഇങ്ങെത്തും.അങ്ങിനെ ഇരിക്കുമ്പോഴായിരിക്കും ഒരു അലറി കരച്ചാല് ഉയരുക .അപ്പോള് ആദ്യം അവനവനെയും പിന്നെ സ്വന്തം ക്ലാസ്സിലെ കുട്ടികളെയും അവലോകനം ചെയ്യണം.ഇവിടെ അപകടമില്ലെന്നു ഉറപ്പായാല് ജനലിലൂടെ കിണറ്റു കരയിലെക്കാണ് പിന്നെ നോക്കേണ്ടത്. അപ്പോള് ഒരു ബഞ്ചും മൂന്നു കുട്ടികളും കിണറിനെ ലകഷ്യമാക്കി നീങ്ങുന്നത് കാണാം.രണ്ടു പേര് ചേര്ന്ന് ബഞ്ചിന്റെ ഇരു തലയും പിടിച്ചിരിക്കും.ക്ലാസ്സിലെ ചട്ടമ്പികള്ക്കാണ് ഇതിന്റെ പാട്ട കുത്തകാവകാശം.മൂന്നാമന്റെ റോള് നിറുത്താതെ കരയുക എന്നത് മാത്രമാണ് . ട്രൌസറിന്റെ അടിയിലീടെ മുട്ടിലേക്ക് ചന്ദന ലേപം ഒലിപ്പിച്ച് സുഗന്ധം പരത്തിയാണ് അങ്ങേരുടെ യാത്ര.ഈ യാത്രയുടെ മൂന്നാം നാള് അദ്ധേഹത്തെ ക്ലാസ്സില് തൂറി ,ബഞ്ചില് തൂറി ,ട്രൌസര് തൂറി എന്നിവയില് ഏതെങ്കിലും ഒന്ന് തരം പോലെ വിളിച്ചു തുടങ്ങാം.

ഈ ഒരു വിളി വീഴാതിരിക്കാന് വേണ്ടിയാണു കണ്ണില് ചോരയില്ലാത്ത മാഷന്മാരോടും ടീച്ചരന്മാരോടും ഞങ്ങള് താണ് വീണു അപേക്ഷിച്ച് കൊണ്ടേ ഇരുന്നത്
ഹരിദാസനും വേണുവും ഉറ്റ കൂട്ടുകാരും അവസാന ബഞ്ചിലെ അന്തെവാസികളുമാണ്.പക്ഷെ വിലാസിനി ടീച്ചറുടെ അടി വാങ്ങി കൂട്ടുന്നതില് ഹരിദാസന് ഒരു രണ്ടു വിരല് പൊക്ക കേമത്തം കാണിക്കും. അതിനു കാരണം ടീച്ചര്ക്ക് നിത്യ ഗര്ഭിണി എന്ന് പേരിട്ടത് ഹരിദാസന് ആണെന്ന് ചാരന്മാര് മുഖേന ടീച്ചര് അറിഞ്ഞത്രേ.പക്ഷെ തട്ട് തടുക്കാം മുട്ട് തടുക്കാന് പറ്റില്ലല്ലോ.ടീച്ചറുടെ ക്ലാസ്സില് വച്ച് തന്നെ ഹരിദാസന് ഉള്വിളി അതും രണ്ടിന്റെ ഉള്വിളി ഉണ്ടായാല് എന്താ ചെയ്യുക?
ഹരിദാസന് വേണുവിനെ ദയനീയമായി നോക്കി "എടാ ഇയ്യൊന്നു പറയെടാ നിക്ക് രണ്ടിന് പോണമെന്ന്"
കേട്ടത് പാതി കേള്ക്കാത്തത് പാതി വേണു ചാടി എണീറ്റ് "ടീച്ചര് ഹരിസദന് തൂരണം".
ടീച്ചര് കണ്ണടയുടെ ഇടയിലൂടെ ഹരിദാസന്റെ വക്കീലിനെ നോക്കി .വേണു ഹരിസാടന് എന്നെ എപ്പോഴും പറയു.
"രണ്ടാളും മിണ്ടാതെ ഇരുക്കുന്നതാണ് നല്ലത് .മറ്റുള്ള കുട്ട്യോളെ കൂടി പഠിക്കാന് സമ്മതിക്കാത്ത ശല്യങ്ങള്"
വേണുവും ഹരിദാസനും പരസ്പരം ദയനീയമായി നോക്കി.ഹരിദാസന് കണ്ണില് ഇരുട്ട് കയറുകയും ചെവിയില് കൂടെ ചൂട് കാറ്റു പോവുകയും ചെയ്തെങ്കിലും ഒരു പിന്വാതില് നിശ്വാസത്തിനു ശ്രമിച്ചില്ല. കാരണം അത് റിസ്ക് ആണ് .ബ്രേക്ക് കിട്ടിയില്ലെങ്കില് മൂന്നാം നാള് പുതിയ പേര് വീഴും.
"വേണോ ഇയ്യ് ഒന്നുംകൂടെ ആ പിശാചിനോട് ചോദിക്കെടാ .വയറു തിളച്ചു മറിയാ.... പിടുത്തം പോയിട്ട് പറഞ്ഞിട്ട് കാര്യമില്ല.. ട്ടോ,... "
"ടീച്ചറെ ശരിക്കും ഹരിസാദന് തൂറാന് മുട്ടുണ്ട് ട്ടോ..." .വേണു വീണ്ടും അപേക്ഷ സമര്പ്പിച്ചു.
"വേണോ നിയ്യ് അവന്റെ വക്കീലാവണ്ട .വിടാന് പറ്റില്യ എന്ന് പറഞ്ഞാല് പറ്റില്യ .
വേണു ഇരുന്നു.ഹരിദാസന്റെ വെപ്രാളം ഒന്ന് കൂടെ കൂടി. അവന് വേണുവിനെ ഒന്ന് നോക്കി. ഒരു നിമിഷം കണ്ണടച്ച് പിന്നെ വളരെ ശാന്തമായി വേണുവിനോട് പറഞ്ഞു .
"ഇനി തൂറി എന്ന് ഓളോട് പറഞ്ഞോ ..."