സ്വപ്നങള്‍ക്ക് ചെന്തെരിട്ടു മിനുക്കി മടിയില്‍ ബീടിക്കെട്ടിനൊപ്പം കൊണ്ടുനടന്നതല്ലാതെ ഒന്നും സംഭവിച്ചില്ല .ബീടികളുടെ എണ്ണം കൂടുകയും സ്വപ്നങ്ങള്‍ക്ക് നീളം കുറയുകയും ചെയ്യുന്ന ഘട്ടത്തിലാണ് ദേശാടനം എന്ന ആശയം മനസ്സിലുദിച്ചതു.കേട്ടറിഞ്ഞ വായിച്ചറിഞ്ഞ എല്ലാ ദിക്കുകളിലേക്കും അയാള്‍ മനസ്സിനെ പറഞ്ഞയച്ചു .പക്ഷെ തന്റെ ഉമ്മറ പടിക്കപ്പുറം എവിടേക്ക് പോവാനും അയാള്ക്ക് ഭയമായിരുന്നു .രാത്രിയെ ,ഇരുട്ട് കൂടുമ്പോഴുള്ള ഒറ്റപെടലിനെ,പാതിരാവിന്റെ ഭീകരതയെ ,അതിനിടയില്‍ എപ്പോള്‍ വേണമെങ്കിലും സ്വപന്മായി വരാവുന്ന പാമ്പിന്‍ പുറ്റു നിറഞ്ഞ മലംചെരുവിനെ പുലരിയുടെ നിസ്സഹായതയെ ഒക്കെ അയാള്ക്ക് ഭയമായിരുന്നു.
അത്താണി ആവേണ്ടവന് അടിതെറ്റുന്നുവോ എന്ന ആകുലത വീട്ടുകാരില്‍ എറിവരികയും സഹോദരങ്ങളുടെ കണ്ണിലെ ദൈന്യത കൂടി വരികയും ചെയ്തപ്പോള്‍ അയാള്‍ ഇരുട്ടിനെയും രാത്രിയെയും സ്നേഹിക്കാന്‍ ശ്രമിച്ചു നോക്കി .
ഒടുവില്‍, മകരത്തിലെ ഒരു രാത്രിയില്‍ ഒരു മലംപാപിനെ പോലെ തന്നെ തീഷ്ണമായി നോക്കിയ തീവണ്ടിയുടെ ഉദരത്തിലേക്കു അയാള്‍ വലതു കാല്‍ വച്ചു കയറി .ചങ്ങാതിമാരുടെ തമാശകള്‍ക്ക് ചെവികൊടുക്കാതെ തൂണുംചാരി തന്നെമാത്രം നോക്കി നില്ക്കുന്ന അച്ഛന്റെ ചിത്രം അയാള്‍ മനസ്സിലേക്ക് എടുത്തു വച്ചപ്പോള്‍ രാത്രിയും യാത്രയും മാത്രമായി അയാളുടെ സ്വപ്നം .ഇരയെ കിട്ടിയ സന്തോഷത്തോടെ തീവണ്ടി മെല്ലെ ഇഴഞ്ഞു നീങ്ങാന്‍ തുടങ്ങിയപ്പോള്‍ അയാള്‍ വീണ്ടും അച്ഛനെ നോക്കി .ശരിക്ക് കാണാന്‍ കഴിഞ്ഞില്ല .തടസ്സമായത് അയാളുടെയോ അതോ അച്ച്ചന്റെയോ കണ്ണീര്‍തുള്ളികളോ?.
വണ്ടി മെല്ലെ ഇഴഞ്ഞു ഇഴഞ്ഞു പാലക്കാടന്‍ ചുരവും കടന്നു ഏതൊക്കെയോ ദേശങ്ങള്‍ താണ്ടി ഈത്തപ്പന തോട്ടവും ഒട്ടക കൂട്ടങ്ങളും കടന്നു മരുഭൂമിയുടെ തീഷ്ണതയിലൂടെ വിശപ്പോടെ അതിലേറെ ദാഹത്തോടെ മുരണ്ടു നീങ്ങി കൊണ്ടിരുന്നു .യാത്ര. നീണ്ടു നീണ്ടു പോയേക്കാവുന്ന യാത്ര .രാത്രിയും പകലും അറിയാതെ തിരിച്ചു പോക്കറിയാതെ .അവസാനം അറിയാത്ത യാത്ര .