
ആദ്യമായി ഗള്‍ഫില്‍ എത്തിയതാണ് നാട്ടില്‍ നിന്നും പോരുമ്പോള്‍ മുപ്പത്തിയഞ്ചു രൂപയുടെ എയര്‍ ബാഗില്‍ നിറയെ സ്വപനങ്ങള്‍ ആയിരുന്നു .കാറ് കഴുകിയും കാശു കാരനായിട്ടെ ഒരു മടക്കമുള്ളൂ എന്ന് തീരുമാനിച്ചു .പക്ഷെ നാനൂറു റിയാലും കഞ്ഞിയും കൊണ്ടു സ്വപനങ്ങള്‍ മുളക്കാനുള്ള സാധ്യത എങ്ങും കാണാനേയില്ല .പക്ഷെ സ്വപ്നങള്‍ക്ക് അതറിയേണ്ട കാര്യമില്ലല്ലോ.ഒരു ദിവസം മഗ്രിബ് നമസ്കാരത്തിന് പള്ളിയിലേക്ക് കയറുമ്പോഴാണ് അത് സംഭവിച്ചത് .ഒരു കൂറ്റന്‍ കാറില്‍ ഒരറബി വന്നു തൊട്ടടുത്ത് നിറുത്തി . എന്നോട് സലാം ചൊല്ലി .അംഗീകാരം ലഭിച്ച സന്തോഷത്തോടെ ഞാന്‍ സലാം മടക്കി.അദ്ദേഹം കാറിന്റെ ഡോര്‍ തുറന്നപ്പോഴാതാണ് ഞാന്‍ ശ്രദ്ധിച്ചത് ഒരു കാലില്ല സധുവിനു .ഊന്നു വടി എടുത്തു എന്നോട് സഹായം അഭ്യര്‍ത്ഥിച്ചു .ഇതാ എന്റെ സമയം വന്നിരിക്കുന്നു.ഞാന്‍ അദ്ധേഹത്തെ ദേഹശുദ്ധി വരുത്താനും നമസ്കാരത്തിനായി മുന്നിലെ നിരയില്‍ കൊണ്ടിരുത്താനും സഹായിക്കുമ്പോള്‍ പുള്ളിയെന്റെ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു .വീണ്ടും വീണ്ടും നന്ദി പറഞ്ഞു കൊണ്ടേയിരുന്നു .അദ്ധേഹത്തിന്റെ തൊട്ടു പിറകിലെ നിരയില്‍ ഞാനും നമസ്കരിക്കാന്‍ നിന്നപ്പോള്‍ മനസ്സു വേറെ എവിടെയോ ആയിരുന്നു. പറഞ്ഞു കൊടുത്ത എന്റെ വിവരങ്ങള്‍ മനസ്സിലാക്കി ഇയാള്‍ സഹായിക്കാതെ ഇരിക്കില്ല .ഇദ്ദേഹത്തിനു എന്നെ പോലെ ഒരു സ്ഥിരം സഹായി ആവശ്യമാണ് .ഞാന്‍ നാട്ടിലൊരു മാളികയും പുത്തന്‍ കാറും പുന്ചിരിക്കുന്ന വീട്ടുകാരെയും മനസ്സില്‍ കണ്ടു .നമസ്കാരം കഴിഞ്ഞു .അദ്ദേഹമെന്നെ വീണ്ടും നോക്കി .ഞാന്‍ അടുത്ത് ചെന്നപ്പോള്‍ എണീപ്പിക്കാന്‍ അഭ്യര്‍ത്ഥിച്ചു .എന്റെ കാലം തെളിയാന്‍ പോകുന്നു .ഞാന്‍ അദ്ദേഹത്തെ എണീപ്പിച്ചു നിര്‍ത്തി .ഉടനെ അദ്ദേഹം സദസ്സിനോടായി പറഞ്ഞു തുടങ്ങി .സ്നേഹം നിറഞ്ഞ സഹോദരന്മാരെ .എനിക്ക് കാലിനു സ്വാധീനം ഇല്ലാത്തതിനാല്‍ ജീവിക്കാന്‍ മാര്‍ഗ്ഗമില്ല .അഞ്ചു മക്കളും ഭാര്യും വയസ്സായ മാതാപിതാക്കളും ....പിന്നെ ഞാന്‍ ഒന്നും കേള്‍ക്കാന്‍ നിന്നില്ല

കഷ്ടമായിപ്പോയി !
ReplyDeleteനന്നായിരിക്കുന്നു..
ReplyDelete