Sunday, April 2, 2017
നാഴിയുരി
നാട്ടിൽ നിന്നും ലിമിറ്റഡ് സ്റ്റോപ്പ് പിടിച്ചാൽ ബസ്സും പ്ലെയിനും അടക്കം അഞ്ചു സ്റ്റോപ്പിൽ പാരിസ് .
പത്തു സെന്റു മുറിച്ചു വിറ്റു ദേശാടനം കഴിഞ്ഞു തിരിച്ചെത്തി .
ബാക്കി കയ്യിൽ അഞ്ചാറ് സെന്റ് ഫ്രഞ്ച് നാണയം മിച്ചം .
നാട്ടു വഴികളിലൂടെ അലയുമ്പോൾ പുൽമേട്ടിൽ പശുക്കളെ നോക്കുന്ന സായിപ്പു ഹായ് പറഞ്ഞു .
നമ്മുടെ തെറുപ്പു ബീഡി പോലെ കടലാസ്സിൽ പുകയില ഇട്ടു ചുരുട്ടി അരികു നാവുകൊണ്ട് നനച്ചു ഒരു തല കത്തിച്ചു വലിക്കുന്നു .
ഇന്ത്യയിൽ നിന്നാണെന്നു പറഞ്ഞപ്പോൾ ഉടനെ ചോദ്യം
പശുകറവ വശമുണ്ടോ ? ഉണ്ടെങ്കിൽ ഇവിടെ കൂടാം .
ഞാൻ നോക്കിയപ്പോൾ പറ വച്ച് കറന്നാലും ഒന്നര തച്ചിലും കൂടും .
മറുപടി ഒന്നും പറഞ്ഞില്ല .മെല്ലെ എണീറ്റു പോക്കറ്റിൽ നിന്നും മാൾബറോ പാക്കറ്റ് എടുത്തു ഒരെണ്ണം കത്തിച്ചു .സായിപ്പിന്റെ കണ്ണ് തള്ളിപ്പോയി .
ഒരു പുക വിട്ടതിനു ശേഷം ശ്വാസം നിയന്ത്രിച്ചു ശാന്തമായി പറഞ്ഞു .
നിങ്ങൾക്കറിയോ മിസ്റ്റർ .നാഴിയുരി കറക്കുന്ന നാടത്തി ഒരെണ്ണം നോക്കാൻ വയ്യാണ്ട് വിറ്റോനാ ഞാൻ പിന്നെയല്ലേ ഈ പത്തിരുപതു എണ്ണത്തിന്റെ കാര്യം .അതും പറകണക്കിനു ചുരത്തുന്ന ഇജ്ജാതി ജനുസ്സ് .സോറി മിസ്റ്റർ.
തിരിച്ചു നടക്കുമ്പോൾ സായിപ്പു പിറകിൽ നിന്നും ഒരു മൾബറോ തരുമോ സർ ?
ഒന്നല്ല രണ്ടെണ്ണം കൊടുത്തു .ഒന്ന് അയാൾ ആർത്തിയോടെ കത്തിച്ചു
മറ്റേതു ചെവിയിൽ തിരുകി .
Subscribe to:
Posts (Atom)
